വടകര: അഴിയൂര്‍ കുഞ്ഞിപ്പള്ളിയില്‍ ഒരു കൂട്ടമാളുകള്‍ ബസ് തടഞ്ഞ് കണ്ടക്ടറെയും യാത്രക്കാരനെയും അക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതികളെ
പിടികൂടിയില്ലെങ്കില്‍ 14ന് വടകരതലശ്ശേരി റൂട്ടില്‍ ബസ് പണിമുടക്ക് നടത്താന്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെയും തൊഴിലാളി യൂനിയന്‍ നേതാക്കളുടെയും സംയുക്ത യോഗം തീരുമാനിച്ചു. വടകര തലശ്ശേരി റൂട്ടിലോടുന്ന ബസ്സിലെ കണ്ടക്ടര്‍ സജാദിനെയും യാത്രക്കാരനനെയുമാണ് കഴിഞ്ഞദിവസം ഒരു കൂട്ടം ആളുകള്‍ കുഞ്ഞിപ്പള്ളിയില്‍ ബസ് തടഞ്ഞു ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യാനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ ഇതുവരെയും തയ്യാറായിട്ടില്ല. പ്രതികളെ എത്രയും
പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് 14 ന് സൂചന പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നത്. പോലീസ് അലംഭാവം തുടര്‍ന്നാല്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിക്കാനും യോഗം തീരുമാനിച്ചു. കെ.ടി.സുഷില്‍ അധ്യക്ഷത വഹിച്ചു. തൊഴിലാളി യൂനിയനേതാക്കളായ എ.സതീശന്‍, മടപ്പള്ളി മോഹനന്‍, എം.ബാലകൃഷ്ണന്‍, ഇ.നാരായണന്‍ നായര്‍, വിനോദ് ചെറിയത്ത്, പി.സജീവ്കുമാര്‍, കെ.പ്രകാശന്‍, മജീദ് അറക്കിലാട്, ബസ്സ് ഉടമ ഭാരവാഹികളായ പ്രമോദ് അമൃത, ജിജു കുമാര്‍ എന്നിവര്‍ സംസാരിച്ചു.















