വടകര: കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന ആക്ഷന്‍ കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ വടകര ആര്‍ഡിഒ ഓഫീസിനു മുന്നില്‍ 15 ന് ആരംഭിക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് മുന്നോടിയായി സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം കെ.കെ.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച് വഞ്ചിതരായവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. കോണ്‍ഗ്രസ്-ലീഗ്-ആര്‍എംപി വെ സഖ്യം നേതൃത്വം കൊടുക്കുന്ന സൊസൈറ്റിയുടെ സാമ്പത്തിക തട്ടിപ്പിനെതിരെ സമഗ്രമായ അന്വേഷണം നടത്തുക, ഇബ്രാഹിംകുട്ടി ഹാജിയുടെ മരണത്തിനുത്തരവാദികളായവരെ
നിയമത്തിനു മുമ്പില്‍ കൊണ്ടു വരിക, മുഴുവന്‍ നിക്ഷേപകരുടേയും പണം തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കുന്നത്. ദിവസവും രാവിലെ പത്ത് മുതല്‍ അഞ്ച് വരെ ആര്‍ഡിഒ ഓഫീസിനു മുന്നില്‍ സമരം നടക്കും. തിങ്കള്‍ വൈകിട്ട് അഞ്ചിന് കേളുഏട്ടന്‍ പി.പി.ശങ്കരന്‍ സ്മാരകത്തില്‍ വച്ച് സമര സഹായ സമിതിയും രൂപീകരിക്കും. സമര പ്രഖ്യാപന കണ്‍വന്‍ഷനില്‍ സി.രാമകൃഷ്ണന്‍ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം സി.ഭാസ്‌കരന്‍, ഏരിയ സെക്രട്ടറി ടി.പി.ഗോപാലന്‍, ടി.എന്‍.മനോജ്, പി.സോമശേഖരന്‍, സി.എച്ച്.ഹമീദ്, ഇ.രാധാകൃഷ്ണന്‍, പി.കെ.കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. കെ.സി.പവിത്രന്‍ സ്വാഗതം പറഞ്ഞു. സമര സമിതി രൂപം നല്‍കി. ഭാരവാഹികള്‍: എം.ടി.രാജന്‍ (ചെയര്‍മാന്‍), വി.കെ.വിനു, ആര്‍.കെ.സുരേഷ് ബാബു, പി.സോമശേഖരന്‍, കെ.കെ.സുരേഷ് (വൈസ് ചെയര്‍മാന്‍മാര്‍), കെ.സി.പവിത്രന്‍ (കണ്‍വീനര്‍), ടി.എന്‍.മനോജ്, കെ.കെ.പത്മനാഭന്‍, എം.പി.അബ്ദുള്ള, കെ.കെ.ജയപ്രകാശ് (ജോ. കണ്‍വീനര്‍മാര്‍), പി.കെ.കൃഷ്ണദാസ് (ട്രഷറര്‍).














