
അരൂര്‍: ജീവനക്കാരിക്ക് പാമ്പ് കടിയേറ്റ അരൂര്‍ മാവേലി സ്റ്റോറില്‍ പാമ്പുപിടിത്തക്കാര്‍ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ഇന്നലെ താല്‍ക്കാലിക ജീവനക്കാരി
നിഷയെയാണ് പാമ്പ് കടിച്ചത്. നിഷ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. രണ്ടാഴ്ചമുമ്പ് മറ്റൊരു ജീവനക്കാരി മല്ലികക്കും ഇവിടെ നിന്ന് പാമ്പ് കടിയേറ്റിരുന്നു. പാമ്പു പിടിത്ത സംഘം ഇന്ന് രാവിലെ എത്തി നാട്ടുകാരോടെപ്പം മണിക്കൂറുകള്‍ തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. സ്റ്റോര്‍ മുറിയുടെ പിന്‍ ഭാഗത്ത് വലിയ ദ്വാരങ്ങള്‍ കണ്ടെത്തി. വലിയ തോതില്‍ മണ്ണ് കുന്നു കൂടിയ നിലയിലാണ്. എലി കുഴിച്ചതായിരിക്കാമെന്നാണ് അനുമാനം. പാമ്പ് ഈ ദ്വാരം വഴി പുറത്ത് കടന്നെന്ന് സംശയിക്കുന്നു.















