കക്കട്ടില്‍: ചേലക്കാട് എല്‍പി സ്കൂളിന്റെ നേതൃത്വത്തില്‍ വീട്ട് മുറ്റത്ത് പ്രാദേശിക പിടിഎ യോഗം സംഘടിപ്പിച്ചു. ചരളില്‍ ഹൈറുന്നിസയുടെ വീട്ട് മുറ്റത്ത് ചേര്‍ന്ന യോഗത്തില്‍
മുപ്പതോളം രക്ഷിതാക്കള്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ ആയിഷ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. നാദാപുരം ജെഎച്ച്ഐ കെ.പി.നിജിത്ത് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. എച്ച്എം ഇ.പ്രകാശന്, എംപിടിഎ പ്രസിഡന്റ് ടി.പി.ബീന, എസ്ആര്‍ജി കണ്‍വീനര്‍ ടി.കെ.ഫൗസ്യ എന്നിവര്‍ പ്രസംഗിച്ചു.















