കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയില്‍ ബഷീര്‍ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ‘വരയും വരിയും’ എന്ന
വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ വിദ്യാര്‍ഥികള്‍ ചിത്രങ്ങളായി വരച്ച് അവയുമായി ബന്ധപ്പെട്ട കഥാഭാഗങ്ങള്‍ അവതരിപ്പിക്കുന്നതായിരുന്നു പരിപാടി. നിരവധി വിദ്യാര്‍ഥികള്‍ ആവേശത്തോടെ പങ്കെടുത്ത പരിപാടിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അമയ, ബഷീറിന്റെ കഥാപാത്രങ്ങളെ മനോഹരമായി വരച്ച് പുസ്തകരൂപത്തില്‍ അവതരിപ്പിച്ചത് ശ്രദ്ധ പിടിച്ചുപറ്റി.
സ്കൂളിലെ റീഡിങ് കോര്‍ണറില്‍ നടന്ന പരിപാടി പ്രധാനാധ്യാപിക ഷജിത.ടി ഉദ്ഘാടനം ചെയ്തു. വിജയ.പി.കെ, ഷിംന പൂക്കാട്, റിജിന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. വിദ്യാര്‍ഥികളുടെ സൃഷ്ടിപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലും വായനാശീലം വളര്‍ത്തിയെടുക്കുന്നതിലും പരിപാടി ശ്രദ്ധേയമായി.















