ചോമ്പാല: അഴിയൂര്‍ ചുങ്കത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പട്ടാപ്പകല്‍ കളവ് ചെയ്ത യുവാവ് പിടിയില്‍. തിക്കോടി സ്രാമ്പിക്കല്‍ കോടിക്കല്‍ ബീച്ചില്‍ താമസിക്കുന്ന എലത്തൂര്‍ സ്വദേശി
തൈവളപ്പില്‍ ടി.വി.സുഹൈലിനെയാണ് ചോമ്പാല പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 26ന് രാവിലെ 11.30 ഓടെയാണ് ചുങ്കത്ത് നിര്‍ത്തിയിട്ട അഴിയൂര്‍ സ്വദേശിയുടെ ആക്ടീവ സ്‌കൂട്ടര്‍ മോഷ്ടിച്ചത്. ഉടമ ചോമ്പാല പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനേയും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തത്. അഴിയൂര്‍ മുതല്‍ വടകര വരെയുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചും മറ്റ് ശാസ്ത്രീയ അന്വേഷണത്തിലൂടെയുമാണ് മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചത്. തിക്കോടിയില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോമ്പാല പോലീസ് സബ് ഇന്‍സ്പക്ടര്‍ ഷമീലിന്റെ നേതൃത്വത്തിലുള്ള സംഘം തിക്കോടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എസ്‌ഐമാരായ പി.വി.അവിനാഷ് കുമാര്‍, കെ.എം.മനോജന്‍, എഎസ്‌ഐ പ്രവീണ്‍ കുമാര്‍.സി, എസ്‌സിപിഒ പി.സി.പ്രീതം ലാല്‍, സിപിഒ പി.പ്രണവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സ്‌കൂട്ടര്‍ സഹിതം പിടികൂടിയത്.















