കോഴിക്കോട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിച്ച കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിന് ഭാസ്കറിന് ജാമ്യം. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം തിരുവള്ളൂര്‍ തുരുത്തി
ലോക്കല്‍ കമ്മിറ്റി അംഗവുമായ ജിതിന് ഭാസ്കറിന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റിലായതിനുശേഷം ജിതിന് ജൂണ്‍ 16 മുതല്‍ റിമാന്‍ഡിലാണ്. വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ജില്ലാ കോടതിയെ സമീപിച്ചത്. നേരത്തെ എസ്ഐടി ചോദ്യം ചെയ്ത് വിട്ടയച്ച ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം റിബേഷ് രാമകൃഷ്ണന് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.















