വടകര: സിപിഎം വടകര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ വടകര നോര്‍ത്ത് മേഖല സെക്രട്ടറിയുമായ എം.വി.സുമേഷിന്റ നിര്യാണത്തില്‍ സര്‍വകക്ഷി
യോഗം അനുശോചിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ.ശശി അധ്യക്ഷനായി. സിപിഐ എം.ഏരിയ സെക്രട്ടറി ടി.പി.ഗോപാലന്‍, കെ.പി.ബിന്ദു, കൗണ്‍സിലര്‍മാരായ പി.കെ.ജലാലുദ്ദീന്‍, കെ.കെ.ദില്‍ഷാന, ഡിവൈഎഫ്‌ഐ ജില്ലാ എക്‌സി. അംഗം രാഹുല്‍രാജ്, കെ.പി.സജിത്ത് കുമാര്‍, പി.എസ്.രജ്ഞിത്ത് കുമാര്‍, വി.വേണുഗോപാല്‍, ഇ.രതീഷ് കുമാര്‍, കെ.വി.പി ഷാജഹാന്‍, ടി.കെ.കരീം, ടി.ടി.ജനീഷ്, കെ.ബാലകൃഷ്ണന്‍, പി.വിജയി എന്നിവര്‍ സംസാരിച്ചു. കെ.സി.പവിത്രന്‍ സ്വാഗതം പറഞ്ഞു. പുറങ്കര പി.കെ.ഫല്‍ഗുനല്‍ സ്മാരക വായനശാല പരിസരത്ത് പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ജീവിതത്തിന്റ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു.















