Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

രൂപകല സാംസ്‌കാരികവേദി പത്താം വാര്‍ഷികാഘോഷം

January 23, 2025
in പ്രാദേശികം, സാംസ്‌കാരികം
A A
Share on FacebookShare on Twitter

വടകര: മാക്കൂല്‍ പീടികയില്‍ കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന രൂപകല സാംസ്‌കാരികവേദിയുടെ പത്താം വാര്‍ഷികം ജനുവരി 26, ഫെബ്രുവരി 1, 2 തിയതികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26ന് മാക്കൂല്‍ സ്‌കൂളില്‍ വടകര നഗരസഭ വൈസ് ചെയര്‍മാനും രാഷ്ട്രീയ കലാ-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കെ.പി.ബാലന്‍ മാസ്റ്ററുടെ സ്മരണാര്‍ഥം കേഷ് പ്രൈസ് ക്വിസ് മത്സരം നടക്കും. യുപി, എച്ച്എസ് വിഭാഗം ക്വിസ് മത്സരം രാവിലെ 10 മുതലും, പൊതു വിഭാഗം ക്വിസ് വൈകിട്ട് മൂന്നിനും നടക്കും. ഫെബ്രവുരി ഒന്നിന് വൈകീട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനം കേരള ഫോക്‌ഫോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഫെബ്രവരി രണ്ടിന് പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍ക്ക് ശേഷം ബ്ലാക്ക് മീഡിയ കണ്ണൂര്‍ അവതരിപ്പിക്കുന്ന ‘ഉരിയാട്ട് പെരിമ’ നാടന്‍ പാട്ട് മെഗാഷോയും ഉണ്ടാവും.
വാര്‍ത്താ സമ്മേളനത്തില്‍ മലയില്‍ സുരേഷ്, എം.ദിനേശന്‍, ടി.എം.ഷൈജു, ബി.ജിജിന്‍ എന്നിവര്‍ പങ്കെടുത്തു.

 

RECOMMENDED NEWS

വീട്ടിലെ പ്രസവം: സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയാല്‍ നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

വീട്ടിലെ പ്രസവം: സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയാല്‍ നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

2 months ago
തലായി കാരക്കോത്തു താഴക്കുനി മാണി അന്തരിച്ചു

തലായി കാരക്കോത്തു താഴക്കുനി മാണി അന്തരിച്ചു

3 weeks ago

നവീന്‍ ബാബുവിന്റെ മരണം: പി.പി.ദിവ്യയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി

4 months ago
മുതുവടത്തൂർ വിവിഎൽപി സ്കൂൾ സ്റ്റേജ് ഉദ്ഘാടനവും എൽഎസ്എസ് വിജയികൾക്ക് അനുമോദനവും

മുതുവടത്തൂർ വിവിഎൽപി സ്കൂൾ സ്റ്റേജ് ഉദ്ഘാടനവും എൽഎസ്എസ് വിജയികൾക്ക് അനുമോദനവും

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal