ഓര്‍ക്കാട്ടേരി: ഒഞ്ചിയം പാലം ദര്‍ശന കലാകായിക സമിതി നാല്പത്തിയൊന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമം ഒഞ്ചിയം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. ദര്‍ശന പ്രസിഡന്റ് ഷാജു പട്ടറത്ത് അധ്യക്ഷനായി. സംസ്ഥാന ബാലസാഹിത്യ പുരസ്ക്കാര ജേതാവ് പ്രദീപ് ഓര്‍ക്കാട്ടേരി, ഏറാമല ഗ്രാമപഞ്ചായത്തംഗം ഭവ്യ പ്രജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍ ആയി നിയമനം ലഭിച്ച യജിന് കൃഷ്ണ.വി, പ്ലസ്ടു, എസ്എസ്എല്‍സി, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ദര്‍ശന സെക്രട്ടറി കെ.റിനീഷ്, വനിതാ വേദി പ്രസിഡന്റ് ബിന്ദു വാസു, പ്രദീപ് ഓര്‍ക്കാട്ടേരി, ഭവ്യ പ്രജിത്ത്, യജിന് കൃഷ്ണ.വി, നന്ദിത കൃഷ്ണ, സായൂജ്യ.എല്‍.എസ്, വിനയ.വി, ശ്രീബാല.എന്‍.കെ, നക്ഷത്ര.എന്‍, അദ്വിന്‍ കൃഷ്ണ, അജ്വ ഫാത്തിമ എന്നിവര്‍ സംസാരിച്ചു.















