
വടകര: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒഞ്ചിയം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍
ലഹരിക്കെതിരായ അവബോധം വളര്‍ത്തുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടികള്‍.
ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. തുടര്‍ന്ന് ലഹരിയുടെ ദൂഷ്യഫലങ്ങള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന സംഗീതശില്പം അവതരിപ്പിച്ചു. ലഹരിക്കെതിരായ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിദ്യാര്‍ഥികള്‍ പങ്കെടുത്ത
റാലി ശ്രദ്ധേയമായി.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ വിദ്യാര്‍ഥികള്‍ ആവേശപൂര്‍വം പങ്കെടുത്തു. ലഹരിയില്ലാത്ത സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കിക്കൊണ്ടാണ് ദിനാചരണ പരിപാടികള്‍ സമാപിച്ചത്. ടി വി എ ജലീല്‍, ബിജു മൂഴിക്കല്‍, ശ്രീജ എം പി ടി, തെസ്ലി സി കെ, ആന്‍സി, ആമിനാ റിസ്ഫാന എന്നിവര്‍ നേതൃത്വം നല്‍കി
















