Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 17, 2025
in ദേശീയം
A A
Share on FacebookShare on Twitter

ദില്ലി : സൈനിക സഹായികൾ എന്ന പേരിൽ, യുക്രൈനെതിരെ യുദ്ധം ചെയ്യാനായി റഷ്യൻ

കൂലി പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരിൽ 12 പേർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജെസ്‌വാൾ സ്ഥിരീകരിച്ചു. ഇപ്പോഴും റഷ്യൻ കൂലി പട്ടാളത്തിൽ അവശേഷിക്കുന്ന പതിനെട്ട് പേരിൽ 16 പേരെ കുറിച്ച് വിവരമില്ലെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

യുദ്ധത്തിനിടെ തൃശൂർ സ്വദേശിയായ ബിനിൽ ബാബു കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന ജയിൻ ടികെയ്ക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ വിശദീകരണം.

ജയിൻ ടി കെ മോസ്കോയിൽ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. 126 പേരാണ് റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്നെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ കൈവശമുള്ള വിവരം.ഇതിൽ 96 പേരെ തിരികെ എത്തിച്ചു.

ഇന്ത്യൻ പൗരന്മാർ ആക്രമണത്തിനിരയായ പശ്ചാത്തലത്തിൽ റഷ്യൻ കൂലിപ്പട്ടാളത്തിൽ ശേഷിക്കുന്ന ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ റഷ്യയോട് ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

RECOMMENDED NEWS

ചാലപ്പുറം പടിക്കകത്ത് ദാമോദരക്കുറുപ്പ് അന്തരിച്ചു

4 months ago

കോണ്‍ഗ്രസില്‍ വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ്

5 months ago
ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥിരം സംവിധാനമാക്കണം: ഷാഫി പറമ്പില്‍ എംപി

ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥിരം സംവിധാനമാക്കണം: ഷാഫി പറമ്പില്‍ എംപി

4 months ago
ലഹരിക്കെതിരെ പ്രാദേശിക കൂട്ടായ്മകള്‍ ഉയര്‍ന്നു വരണം: ഷാഫി പറമ്പില്‍ എംപി

ലഹരിക്കെതിരെ പ്രാദേശിക കൂട്ടായ്മകള്‍ ഉയര്‍ന്നു വരണം: ഷാഫി പറമ്പില്‍ എംപി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal