
വടകര: മുസ്ലിം ലീഗ് അടക്കാതെരു ശാഖാ കമ്മിറ്റി 2025-26 വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ലീഗ് ശാഖാ പ്രസിഡന്റ് പി.കെ. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎസ്എഫ് ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്ഷീല ഷഫീഖ് മുഖ്യ പ്രഭാഷണം നടത്തി.
വി.കെ.അസിസ്, പി.കെ.സി. റഷീദ്, വാഴയില്‍ റഫീഖ്, ശുഹൈബ് തങ്ങള്‍, എ.വി. അബൂബക്കര്‍ ഹാജി, ഫൈസല്‍ പാണ്ടിയാട്ട് പൊയില്‍, ടി.പി. മൊയ്തു, ഹാരിസ് കോരം വളപ്പില്‍, അബ്ദുല്‍ ഗഫൂര്‍ തിണ്ടന്‍ച്ചേരി, വാര്‍ഡ് കൗണ്‍സിലര്‍ നുസ്രത്ത്, സുനീറ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പി. കെ. സി ഇല്യാസ് സ്വാഗതവും വടക്കയില്‍ റഫീക്ക് നന്ദിയും പറഞ്ഞു.
















