ഓര്‍ക്കാട്ടേരി: ഏറാമല ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിവിധ മത്സരയിനങ്ങളില്‍ എ ഗ്രേഡ് നേടിയ കലാപ്രതിഭകളെയും അനുമോദിച്ചു. സ്‌നേഹാദരം അനുമോദന സദസ്സ് രമേശന്‍ പൊന്‍മേരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രമ്യത ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സുനില്‍ബാബു കോറോത്ത്, ബാബു ചെറിയാണ്ടി, ഹമീദ് കൊമ്പുകുളങ്ങര, സുനില്‍ കുമാര്‍ തെക്കയില്‍, ദിനേശന്‍ കുറുങ്ങോട്ട് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എന്‍.കെ.ശശി സ്വാഗതവും മുന്‍ സിഡിഎസ് പുഷ്പ വട്ടക്കണ്ടി നന്ദിയും പറഞ്ഞു.















