തട്ടോളിക്കര: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി തട്ടോളിക്കര റസിഡന്റ്‌സ് അസോസിയേഷന്‍ (താര) നേതൃത്വത്തില്‍ യോഗ ദിനാചാരണവും സൗജന്യ തുടര്‍ യോഗ
പരിശീലനവും സംഘടിപ്പിച്ചു. സീനിയര്‍ യോഗ ട്രെയിനര്‍ രമ കൊയിലോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദിനേശന്‍ പ്യാര്‍ അധ്യക്ഷത വഹിച്ചു. റീനാകുമാരി താവോടി, ബാലകൃഷ്ണന്‍ തെക്കയില്‍, ഹുസൈന്‍.പി.പി എന്നിവര്‍ സംസാരിച്ചു. റിജുകുമാര്‍.കെ.പി സ്വാഗതവും ശിവകുമാര്‍ കൊടക്കാട്ട് നന്ദിയും പറഞ്ഞു.















