വടകര: ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി ആയിരുന്ന കെ.സുരേന്ദ്രന്റെ ആറാം ചരമ വാര്‍ഷികം കേരള മോട്ടോര്‍ എംപ്ലോയീസ് അസോസിയേഷന്‍ ഐഎന്‍ടിയുസി വടകര
താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുശോചന യോഗം മടപ്പള്ളി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ.രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സുരേഷ് കുളങ്ങരത്ത്, വി.പി.മുസ്തഫ, കെ.കെ.സലാം, എം.കെ.രാജേഷ്, എം.പി.ഹംസ, ടി.എം.സുബേര്‍, വിനോദന്‍ പള്ളിക്കര, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.















