
കൊയിലാണ്ടി: പൊയില്‍ക്കാവ് ബീച്ചില്‍ താമസിക്കുന്ന പാറക്കല്‍ താഴെ സുധയെ (58) വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കുട്ടികൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തു. പ്രതി
കുറ്റം സമ്മതിച്ചതായാണ് വിവരം. കൊയിലാണ്ടി മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കുന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി പോലിസ് ആവശ്യപ്പെടും. തെളിവെടുപ്പിനായി പ്രതിയെ കൊലപാതകം നടന്ന വീട്ടില്‍ കൊണ്ടുവരേണ്ടതുണ്ട്.
കൊലപാതകത്തിന് ശേഷം മുങ്ങിനടന്ന പ്രതി കുട്ടികൃഷ്ണനെ ശനിയാഴ്ച രാത്രിയാണ് കൊയിലാണ്ടിയിലെ വിദേശമദ്യ ഷോപ്പിനു സമീപത്ത നിന്ന് പോലീസ് പിടികൂടിയത്. തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. രാത്രിയും ഞായറാഴ്ച പകലുമായി പ്രതിയെ പോലീസ് ചോദ്യം ചെയ്തു. സംശയമാണ്
കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്
വീടിനോട് ചേര്‍ന്ന ഷെഡിലാണ് സുധ വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചയാണ് സംഭവം. കുട്ടികൃഷ്ണന്‍ സുധയെ കൊടുവാള്‍ കൊണ്ട് കഴുത്തിന് വെട്ടി കൊല്ലുകയായിരുന്നു. മദ്യപിച്ച് സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുന്ന ആളാണ് കുട്ടികൃഷ്ണനെന്ന് നാട്ടുകാര്‍ പറഞ്ഞു. മരം മുറി തൊഴിലാളിയാണ് പ്രതി. കോഴിക്കോട് റൂറല്‍ എസ്പി മെറിന്‍ ജോസഫ്, വടകര ഡിവൈഎസ്പി കെ.സനില്‍കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്‍. സുനില്‍ കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്.
-സുധീര്‍ കൊരയങ്ങാട്
















