തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പരത്തി ഷിഗെല്ല പടരുന്നു. വെള്ളിയാഴ്ച മാത്രം പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട് മൂന്നും
തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ രണ്ടു വീതവും പാലക്കാട് ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഈ മാസം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 120 ആയി ഉയര്‍ന്നു. മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പടരുന്നത്. കുടലിനെ ബാധിക്കുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ വയറിളക്കം, പനി, വയറുവേദന തുടങ്ങിയവയാണ്. മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല പടരുന്നത്. ആഹാരം പാകം ചെയ്യുന്നവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തട്ടുകടകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യ വില്‍പ്പനശാലകളില്‍ പരിശോധന കര്‍ശനമാക്കുകയാണ് ആരോഗ്യവകുപ്പ്.















