മണിയൂര്‍: കേരളത്തിന്റെ പാരമ്പര്യ ആയോധനകലയായ കളരിപ്പയറ്റ് പരിശീലിക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണകരമാണെന്ന് കുറ്റ്യാടി എംഎല്‍എ
പാറക്കല്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. കടത്തനാട് കെപിസിജിഎം കളരി സംഘം, എളമ്പിലാട് ആരംഭിക്കുന്ന വര്‍ഷകാല കളരി പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എല്ലാ കളരി സംഘങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് കളരിപ്പയറ്റിനെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജീവ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദില്‍ഷ.കെ അധ്യക്ഷം വഹിച്ചു. വാര്‍ഡുമെമ്പര്‍മാരായ ഷീബ പ്രാം വെളളി, ബിജിത്ത് ലാല്‍ തെക്കേടത്ത്, മൊയ്തു, കളരി പരിശീലന സമിതി പ്രവര്‍ത്തകരായ പാറോല്‍ ശങ്കരന്‍, വി.സി.രാജന്‍, രാജേഷ് കണ്ണോത്ത്, അനില്‍കുമാര്‍.ജി പ്രസംഗിച്ചു.















