വടകര: ആവിക്കല്‍ കുരിയാടി മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം ആഭിമുഖ്യത്തില്‍ പ്ലസ് ടു, എസ്എസ്എല്‍സി ഫുള്‍ എ പ്ലസ് നേടിയവരെയും എല്‍എസ്എസ്, യുഎസ്എസ്
ജേതാക്കളെയും അനുമോദിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.കെ.പ്രേമന്‍ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് ടി.പി.സുനില്‍ ദത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കെ.പി.നജീബ്, ആവിക്കല്‍ സ്‌കൂള്‍ മാനേജര്‍ ഗിരീഷ് ആവിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി പി.പി.കമറുദ്ദീന്‍ സ്വാഗതവും പി.സുരേഷ് ബാബു നന്ദിയും പറഞ്ഞു.















