കോഴിക്കോട്: കോഴിക്കോട് നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍. ഫറോക്ക് സ്വദേശിയായ ഇയാളുടെ സ്രവം പിസിആര്‍ പരിശോധനയ്ക്കായി അയച്ചു. ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെ ഐസൊലേഷനിലാക്കി. ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സ നല്‍കി വരികയാണ് നാളെ വൈകിട്ടോടെയാകും ഇദ്ദേഹത്തിന്റെ സ്രവ സാമ്പിളിന്റെ പരിശോധന ഫലം വരിക. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.















