വടകര: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ ദുരന്ത നിവാരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വടകര താലൂക്കിലെ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മക്ക് രൂപം
നല്‍കുമെന്ന് എയ്ഞ്ചല്‍സ് എക്‌സിക്യൂട്ടീവ് അറിയിച്ചു. എയ്ഞ്ചല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി.രാജന്‍ പ്രവര്‍ത്തന രൂപ രേഖ അവതരിപ്പിച്ചു. തഹസില്‍ദാര്‍ എല്‍.കെ.സുബൈര്‍ അധ്യക്ഷത വഹിച്ചു. എല്‍ആര്‍ തഹസില്‍ദാര്‍ കെ.വി.ബിനേഷ്, കെ.ഹാഷിം, ഡോ. എം.ടി.മോഹന്‍ദാസ്, പി.പി.സത്യനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതുതായി ചാര്‍ജെടുത്ത തഹസില്‍ദാര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.















