കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. പെരുവെട്ടൂര്‍ കുഴിച്ചാല്‍ കോളനിക്ക് സമീപം ഗോപിയുടെ വീടിനു സമീപത്തെ പൊതു കിണറാണ് ഇടിഞ്ഞു താണത്.
ഒരാഴ്ചയായി കിണറിന്റെ അടി ഭാഗം താഴാന്‍ തുടങ്ങിയതായി ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പൂര്‍ണമായും താഴുകയായിരുന്നു. നഗരസഭാ അധികൃതരും റവന്യൂ അധികാരികളും സന്ദര്‍ശിച്ചു. കിണര്‍ മൂടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.















