
പുറമേരി: തണ്ണീര്‍ പന്തലില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഗവ. ഹോമിയോ ആശുപത്രിയില്‍ കിടത്തി ചികിത്സ പുനഃരാരംഭിക്കണമെന്ന് നിവേദക സംഘം ആരോഗ്യ
മന്ത്രിയോടഭ്യര്‍ഥിച്ചു. ഒന്നര വര്‍ഷത്തോളമായി കിടത്തി ചികിത്സ നിലച്ചിരിക്കയാണെന്ന് ഷാഫി പറമ്പില്‍ എംപി, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് കെ.സജീവന്‍, പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഷംസു മഠത്തില്‍ ഉള്‍പ്പെടുന്ന നിവേദയസംഘം മന്ത്രി കെ.മുരളീധരന്റെ ശ്രദ്ധയില്‍പെടുത്തി. നഴ്‌സിന്റെ അഭാവമാണ് കാരണമായി പറയുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി നിവേദക സംഘത്തെ അറിയിച്ചു.
















