
വടകര: മണിയൂര്‍ ചെല്ലട്ടു പൊയിലില്‍ ഇടിമിന്നലില്‍ വീടിനു നാശം. കല്ലറക്കണ്ടി
ഷൈജുവിന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. വീടിന്റെ തറക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും കേടുപറ്റി. വയറിംഗ് കത്തിനശിച്ചു. ചുമരില്‍ വിള്ളല്‍ വീണു. കുടുംബാംഗങ്ങള്‍ വീട്ടിനകത്ത് ഉണ്ടായിരുന്നെങ്കിലും ഭാഗ്യംകൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. പറമ്പിലെ തേക്ക് മരം മിന്നിലേറ്റ് ചിന്നിച്ചിതറിയ നിലയിലാണ്. വന്‍ നഷ്ടമാണ് വീട്ടിനുണ്ടായിരിക്കുന്നത്.
















