മേമുണ്ട: കനത്ത മഴയില്‍ ചല്ലിവയല്‍ കോമള്ളി താഴ മഴുന്നേരി റോഡ് വെള്ളത്തില്‍.
ഇതോടെ പരിസര വാസികള്‍ ദുരിതത്തിലായി. വില്യാപ്പള്ളി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍പെട്ട പ്രദേശമാണിത.് കോമള്ളി താഴ ദാമുവിന്റെ വീട്ടില്‍ വെള്ളം കയറി.
സമീപത്തെ വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലായി. വാര്‍ഡ് മെമ്പര്‍ അപര്‍ണ സ്ഥലം സന്ദര്‍ശിച്ചു. മെമ്പറുടെ നേതൃത്വത്തില്‍ വെള്ളം ഒഴുക്കി വിടാനുള്ള സത്വര നടപടികള്‍ സ്വീകരിച്ചു. ഈ പ്രദേശത്ത് വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാത്തതാണ് പ്രശ്‌നമായത്.















