
നരിപ്പറ്റ: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിലെ ചീക്കോന്ന്, കൈവേലി, കുമ്പളച്ചോല എന്നിവിടങ്ങളിലെ ഹോട്ടല്‍, കൂള്‍ബാര്‍ ബേക്കറി,
തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ കണ്ടെത്തി. ആഹാരപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താതെയും പ്രവര്‍ത്തിച്ചുവന്ന കൈവേലിയിലെ ടേസ്റ്റി ഫുഡ് ആന്‍ഡ് കേറ്ററിംഗ്,
കുമ്പളച്ചോലയിലെ ആര്യന്‍ ഹോട്ടല്‍, കുടിവെള്ള ഗുണനിലവാര പരിശോധനയില്‍ കോളിഫോം ബാക്ടീരിയ, ഇ-കോളി ബാക്ടീരിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ചിക്കോന്നിലെ അടുക്കള ഹോട്ടല്‍ എന്നിവയുടെ പ്രവര്‍ത്തനം ന്യൂനതകള്‍ പരിഹരിക്കുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കി.
കുടിവെള്ള ഗുണനിലവാര പരിശോധന നടത്താതെയും, ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയും
പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ പൊതുജനാരോഗ്യ നിയമപ്രകാരം നടപടികള്‍ കൈക്കൊള്ളുമെന്ന് ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ.പ്രദോഷ് കുമാര്‍.എം അറിയിച്ചു. പരിശോധനയ്ക്ക് കുടുംബാരോഗ്യം കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.രമേഷ്‌കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഇ.ആര്‍.രഞ്ജുഷ, എന്‍.കെ.ഷാജി, കെ.കെ.ദിലീപ്കുമാര്‍ വി.അക്ഷയകാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.
















