വടകര: അഴിയൂരില്‍ വീട്ടുമുറ്റത്ത് കുട്ടികള്‍ക്ക് പിന്നാലെ തെരുവ് നായ്ക്കള്‍ പാഞ്ഞടുത്തു. ഭാഗ്യത്തിനാണ് ഇവര്‍ രക്ഷപ്പെട്ടത്. മനയില്‍ മുക്കില്‍ (റെയില്‍വെ സ്റ്റേഷന്‍ റോഡ്)
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് നേരെയാണ് തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ അക്രമിക്കാനെത്തിയത്. നായകളുടെ വരവ് കണ്ട കുട്ടികള്‍ നിലവിളിച്ച് കൊണ്ട് വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. അല്‍പം വൈകിയിരുന്നെങ്കില്‍ കുട്ടികളെ നായ്ക്കൂട്ടം കടിച്ചേനെ. ഈ പ്രദേശത്ത് തെരുവുനായ ശല്യം വര്‍ധിച്ചിരിക്കുകയാണ്. തെരുവ് നായകളെ പേടിച്ച് കുട്ടികളെ സ്‌കൂളിലേക്കയക്കുവാന്‍ പോലും ഭയമായിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.















