
വടകര: ഇന്ന് പെയ്ത കനത്ത മഴയില്‍ ചോറോട് അമൃതാനന്ദമായി മഠം റോഡ് വെള്ളത്തിലായി. സമീപത്തെ വിഡിഎല്‍പി സ്‌കൂള്‍ റോഡും പരിസരവും വെള്ളത്തില്‍
മുങ്ങി. നിരവധി വീട്ടുകാരാണ് കഷ്ടത്തിലായത്. ചെറുവാഹനങ്ങള്‍ക്ക് പോകാനോ വഴി നടക്കാനോ പറ്റാതായി. മഴവെള്ളം സുഗമമായി ഒഴുകിപ്പോകാനാവാത്ത സ്ഥിതിയാണിവിടെ.
പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ്, വൈസ് പ്രസിഡന്റ് അജിത വിനോദ്, വാര്‍ഡ് മെമ്പര്‍മാരായ കെ.ജി.രാഗേഷ്, അനുശ്രീ, രഞ്ജിത്ത് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
















