
മണിയൂര്‍: പരേതനായ മങ്കര കരിയാട്ടില്‍ മൊയ്തീന്‍ ഹാജിയുടെ മകന്‍ അബ്ദുള്ള (65) അന്തരിച്ചു. ഹയത്തുല്‍ ഇസ്ലാം മദ്രസ കമ്മറ്റി
പ്രസിഡന്റും മുസ്ലിം ലീഗ് മണിയൂര്‍ മങ്കര ശാഖ സെക്രട്ടറിയും മുന്‍ മഹല്ല് സെക്രട്ടറിയുമാണ്. ദീര്‍ഘ കാലം പ്രവാസിയായിരുന്നു. ഭാര്യ: സെലീന അറൂപ്പാട്ടില്‍ (പാലേരി). മക്കള്‍: അന്‍ഷാദ്, ദില്‍ഷാദ്, സുനൈന. മരുമക്കള്‍: അസ്‌റാറ (തിക്കോടി), നയീമ (ചോറോട്), ജസീം നൊരവന (മുണ്ടൊത്ത്, മലേഷ്യ). സഹോദരങ്ങള്‍: ഫാത്തിമ (അഞ്ചാംപീടിക), കദീജ (വാല്യക്കോട് ),
കുഞ്ഞായിഷ (കീഴല്‍), ഹമീദ്, അസിസ്, സൈനബ (പുറക്കാട്), റസാഖ്, കാസിം (ദുബായ്), നവാസ്(ഖത്തര്‍).















