
വടകര: ഒയിസ്ക ഇന്റര്‍നാഷണല്‍ ഓര്‍ക്കാട്ടേരിയില്‍ വനിത ചാപ്റ്ററിന് രൂപം നല്കി. ചാപ്റ്ററിന്റെ ഉദ്ഘാടനം ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ തട്ടോളി
നിര്‍വഹിച്ചു. ഒയിസ്ക്ക സൗത്ത് ഇന്ത്യ ചാപ്റ്റര്‍ പ്രസിഡന്റ് ഖലീല്‍ ചൊവ്വ മുഖ്യാതിഥി ആയി. പ്രജിത്ത് സ്നേഹശ്രീ അധ്യക്ഷത വഹിച്ചു. ഫൗസിയ മുബഷീര്‍ അംഗങ്ങള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ലേഖ കോറോത്ത്, വേണു ജി കെ, ശാന്ത അച്യുതന്, മധുമോഹനന്‍ കെകെ,
കെ റിനീഷ്, ഷിജില ടിപി, രസിക ഉദയന്‍, ഭവ്യ പ്രജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഷിജില ടിപി (പ്രസിഡന്റ്), രസിക ഉദയന്‍ (സെക്രട്ടറി), ഭവ്യ പ്രജിത്ത് (ട്രഷര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















