
വടകര: നിക്ഷേപപ്പണം തിരിച്ചു നല്‍കാത്ത കോണ്‍ഗ്രസ് ഭരണ സമിതിയുടെ വഞ്ചനയില്‍ മനംനൊന്ത് വായോധികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികള്‍ക്കെതിരെയും
ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ചെമ്മരത്തൂരില്‍ പുഷ്പന്‍ നഗറില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്.ആര്‍.അരുണ്‍ ബാബു ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.റിബേഷ് അധ്യക്ഷനായി. വടകര-അഴിയൂര്‍-വെങ്ങളം റീച്ചിലെ ദേശീയ പാത വികസനം ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുക, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ ആര്‍.എസ്.റിബേഷിനെ ലക്ഷ്യമിട്ട് വലതുപക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളും ഒരുവിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന ആസൂത്രിതമായ സൈബര്‍ ആക്രമണങ്ങളും വ്യക്തിഹത്യയും അവസാനിപ്പിക്കണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. ആര്‍.എസ്.റിബേഷ്, ടി.ടി.ജെനീഷ്, ടി.പി.അമല്‍രാജ്,
കെ.ടി.സപന്യ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി.ലിജീഷ്, സംസ്ഥാന കമ്മിറ്റി അംഗം പി.സി.ഷൈജു, കെ.ഷഫീഖ്, കെ.എം.നിനു, ജില്ലാ കമ്മിറ്റി അംഗം എം.കെ.നികേഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി.ടി.ജെനീഷ് (പ്രസിഡന്റ്), ബി.എസ്.വൈശാഖ്, പി.സുബീഷ് (വൈസ് പ്രസിഡന്റ്മാര്‍), എന്‍.ഷിജിന്‍ (സെക്രട്ടറി), എന്‍.വി.അമല്‍ കൃഷ്ണ, കെ.ടി.സപന്യ (ജോ. സെക്രട്ടറിമാര്‍), പി.എസ്.അര്‍ജുണ്‍ (ട്രഷറര്‍).















