
ചെമ്മരത്തൂര്‍: ഇരട്ടകുളങ്ങര മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിനിടയില്‍ സിപിഎം- ബിജെപി സംഘര്‍ഷം. ആര്‍എസ്എസ് ശാഖ പ്രമുഖ് ചകേരി മീത്തല്‍ ഷിജേഷിന്
അക്രമത്തില്‍ പരിക്കേറ്റു.
ഉത്സവത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദി ഉയര്‍ത്തിയ ആശംസ ബോര്‍ഡ് കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. ഇതിന് പകരം വെച്ച ബോര്‍ഡ് ഇന്നലെ രാത്രി വീണ്ടും നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതിന്റെ പേരില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടയിലാണ്
ആര്‍എസ്എസ് ശാഖ പ്രമുഖ് ചകേരി മീത്തല്‍ ഷിജേഷിന് പരിക്കേറ്റത്. ഇരുമ്പ് വടി കൊണ്ടുള്ള അക്രമത്തില്‍ കാലിന് സാരമായ പരിക്ക് പറ്റിയ ഇദ്ദേഹത്തെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ല്പൊട്ടിയ കാലിന് പ്ലാസ്റ്ററിട്ടു. ഉത്സവ സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
ക്ഷേത്രോത്സവങ്ങളില്‍ കടന്നു കയറി അലങ്കോലമാക്കുകയാണ് സിപിഎമ്മെന്ന് ബിജെപി
കുറ്റപ്പെടുത്തി. മേക്കോത്ത് പരദേവത ക്ഷേത്രത്തില്‍ തിറ അലങ്കോലമാക്കിയവര്‍ തന്നെയാണ് ഇതിനു പിന്നിലുമെന്ന് പ്രതിഷേധയോഗത്തില്‍ ബിജെപി ആരോപിച്ചു. തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീകാന്ത് തയ്യാട്ട്, കെ.വി.രാജീവന്‍, രനീഷ് കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു.
















