കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍ സമരത്തിലേക്ക്. സമരത്തിന്റെ ആദ്യപടിയായി ഈ മാസം ആറാം തീയതി സംസ്ഥാനത്തെ
എല്ലാ ഹോട്ടലുകളും അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് വ്യക്തമാക്കി. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില മൂവായിരം കടന്നു. ഈ സാഹചര്യത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. പ്രവര്‍ത്തനച്ചെലവിന്റെ പേരില്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്ക് അത് വലിയ തിരിച്ചടിയാകും. അതിനാല്‍ വിലവര്‍ധന പിന്‍വലിക്കണം. എല്‍പിജി നിയന്ത്രണം കാരണം അടച്ചിട്ട ഹോട്ടലുകള്‍ പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചത്.















