
കൊയിലാണ്ടി: നന്തിയില്‍ കിണറില്‍ വീണ യുവാവിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. മോഷണശ്രമത്തിനിടെ വീണതാണെന്നാണ് സംശയം. ഇന്ന് രാവിലെ
എട്ടുമണിയോടെയാണ് നന്തി മേല്‍പ്പാലത്തിന് പടിഞ്ഞാറുവശത്തെ കുഞ്ഞബ്ദുള്ളയുടെ വീടിനോട് ചേര്‍ന്ന കിണറില്‍ ആസാം സ്വദേശിയായ അഗസ്റ്റിന് ബിര്‍ളയെ(26) കണ്ടെത്തിയത്. മോഷണശ്രമത്തിനിടയില്‍ കിണറില്‍ വീണതാണെന്നാണ് നാട്ടുകാര്‍
പറയുന്നത്. ഇതേ വീട്ടില്‍ നിന്ന് മുന്‍പ് പന്ത്രണ്ട് പവന് മോഷണം പോയിരുന്നു. രാവിലെ വീട്ടുകാരി വെള്ളം കോരുമ്പോഴാണ് കിണറ്റില്‍ ആളെ കണ്ടത്. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു.
കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ആളെ പുറത്തെത്തിച്ചു. താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തി. ഇയാള്‍ മാനസിക
രോഗിയാണെന്നു പറയുന്നു. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി.എം.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്എഫ്ആര്‍ഒ. ഐ. ഷിജി, എഫ്ആര്‍ഒമാരായ ജിനീഷ് കുമാര്‍, ഇ.എം.നിധിപ്രസാദ്, എന്‍.പി.അനൂപ്, ഇ.കെ.നിതിന്‍രാജ്, ഐ.ഇന്ദ്രജിത്ത്, ഹോംഗാര്‍ഡ് ടി.പി.ബാലന്, പി.എം.അനില്‍കുമാര്‍, സുധീഷ്, റിജേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
-സുധീര്‍ കൊരയങ്ങാട്
















