കൊച്ചി: ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ഹർത്താലിൽ നടന്ന അതിക്രമങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. ജസ്റ്റീസുമാ
രായ ബസന്ത് ബാലാജി, പി.കൃഷ്ണകുമാർ എന്നിവരുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്.
അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാര്‍ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടായി. നിർബന്ധിച്ച് കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തിരുന്നു.
ഇതിനിടെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻജിനീയറിംഗ് എൻട്രസ് പരീക്ഷ (വിഐടിഇഇഇ) എഴുതേണ്ട വിദ്യാര്‍ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം റോ
ഡിൽ കുടുങ്ങിയിരുന്നു. ഇത് ചിലയിടത്ത് പ്രതിഷേധത്തിനിടയാക്കി.
ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് നൽകാനും ഇന്ന് വൈകുന്നേരം അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും ഡിജിപിക്ക് കോടതി നിർദേശം നൽകി. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി.
തിരുവനന്തപുരം ഉൾപ്പടെയുള്ള ജില്ലകളിൽ പോലീസുമായി പ്രതിഷേധക്കാർ വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
















