• Latest
  • Trending
സെന്‍സസ് വിവരങ്ങള്‍ രാജ്യപുരോഗതിയുടെ അടിസ്ഥാന ഘടകം: കലക്ടര്‍

സെന്‍സസ് വിവരങ്ങള്‍ രാജ്യപുരോഗതിയുടെ അടിസ്ഥാന ഘടകം: കലക്ടര്‍

April 26, 2026
അജയ്യര്‍ അര്‍ജന്റീന; ചരിത്ര റിക്കാര്‍ഡുമായി മെസി

അജയ്യര്‍ അര്‍ജന്റീന; ചരിത്ര റിക്കാര്‍ഡുമായി മെസി

June 28, 2026
നിടുമണ്ണൂര്‍ ഞള്ളു കണ്ടി ചാത്തു അന്തരിച്ചു

നിടുമണ്ണൂര്‍ ഞള്ളു കണ്ടി ചാത്തു അന്തരിച്ചു

June 28, 2026
ഇന്റര്‍പോളി കലോത്സവം: അഭിനന്ദ് പവിത്രന് എ ഗ്രേഡ്

ഇന്റര്‍പോളി കലോത്സവം: അഭിനന്ദ് പവിത്രന് എ ഗ്രേഡ്

June 28, 2026
നന്തി മേല്‍പാലത്തില്‍ പിക്കപ്പ് വാനിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

നന്തി മേല്‍പാലത്തില്‍ പിക്കപ്പ് വാനിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

June 28, 2026
കൊളംബിയയോട് സമനില വഴങ്ങി പോര്‍ച്ചുഗല്‍

കൊളംബിയയോട് സമനില വഴങ്ങി പോര്‍ച്ചുഗല്‍

June 28, 2026
ഒഞ്ചിയം കുഞ്യേരിതാഴ ലീല അന്തരിച്ചു

ഒഞ്ചിയം കുഞ്യേരിതാഴ ലീല അന്തരിച്ചു

June 28, 2026
പി.എം.രവീന്ദ്രന്‍: ഈ നാടിനൊപ്പം വളര്‍ന്ന ഒരാള്‍

പി.എം.രവീന്ദ്രന്‍: ഈ നാടിനൊപ്പം വളര്‍ന്ന ഒരാള്‍

June 27, 2026
ചെങ്ങോട്ടുകാവ് കാറപകടം: പരിക്കേറ്റ യുവാവ് മരിച്ചു

ചെങ്ങോട്ടുകാവ് കാറപകടം: പരിക്കേറ്റ യുവാവ് മരിച്ചു

June 27, 2026
കിടപ്പ് രോഗി സംഗമം; സ്പര്‍ശം-2026 തുടങ്ങി

കിടപ്പ് രോഗി സംഗമം; സ്പര്‍ശം-2026 തുടങ്ങി

June 27, 2026
സൗദിയിലെ പാസ്പോര്‍ട്ട് പ്രതിസന്ധി: അംബാസഡര്‍ക്ക് കത്തയച്ച് ഷാഫി പറമ്പില്‍ എംപി

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതികള്‍ പിന്‍വലിക്കണം: ഷാഫി പറമ്പില്‍ എംപി

June 27, 2026
കോണ്‍ഗ്രസ് ഓഫീസിന് തറക്കല്ലിട്ടു

കോണ്‍ഗ്രസ് ഓഫീസിന് തറക്കല്ലിട്ടു

June 27, 2026
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ശാപമോക്ഷമായില്ല

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ശാപമോക്ഷമായില്ല

June 27, 2026
Vatakara Varthakal
Sunday, June 28, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സെന്‍സസ് വിവരങ്ങള്‍ രാജ്യപുരോഗതിയുടെ അടിസ്ഥാന ഘടകം: കലക്ടര്‍

by newsdesk
April 26, 2026
in പ്രാദേശികം
0
Home പ്രാദേശികം

 


കോഴിക്കോട്: സെന്‍സസ് ജനസംഖ്യയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കണക്കെടുപ്പ് മാത്രമല്ലെന്നും രാജ്യത്തിന്റെ ഭാവി പുരോഗതിയുടെ അടിസ്ഥാന ശിലയാണെന്നും ജില്ലാ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അഭിപ്രായപ്പെട്ടു. രാജ്യത്തെ പതിനാറാമത് ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് 2027മായി ബന്ധപ്പെട്ട ആദ്യഘട്ട ജില്ലാതല പരിശീലന പരിപാടിയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വികസന ക്ഷേമ പദ്ധതികള്‍, വിവിധ മേഖലകളിലെ ജനപ്രാതിനിധ്യം, വിഭവങ്ങളുടെ വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട നയരൂപീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ സെന്‍സസ് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് കൈക്കൊള്ളുക. അതുകൊണ്ടുതന്നെ സെന്‍സസിന്റെ ഭാഗമായി രേഖപ്പെടുത്തുന്ന വിവരങ്ങള്‍ കൃത്യവും വസ്തുതാപരവുമാണെന്ന് ഉറപ്പുവരുത്തണം. നാടിന്റെ യഥാര്‍ഥ അവസ്ഥ അനാവരണം ചെയ്യുംവിധം കുറ്റമറ്റ രീതിയില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ സംവിധാനം ഒരുക്കണം. വ്യക്തികള്‍ക്ക് ഓണ്‍ലൈനായി സ്വയം വിവരങ്ങള്‍ നല്‍കാന്‍ ഇത്തവണ സെന്‍സസില്‍ നല്‍കിയിരിക്കുന്ന അവസരം പരമാവധി പേര്‍ ഉപയോഗപ്പെടുത്തണമെന്നു കലക്ടര്‍ അഭ്യര്‍ഥിച്ചു.
സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെ സെന്‍സസ്, മൊബൈല്‍ ആപ്പ് വഴിയാണ് നടത്തുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. വീടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതാണ് (ഹൗസ് ലിസ്റ്റിങ് ഓപ്പറേഷന്‍-എച്ച്.എല്‍.ഒ) ആദ്യഘട്ടം. ഇതിനായി ജൂലൈ ഒന്നു മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തും. ഇതിനു മുന്നോടിയായി ജൂണ്‍ 16 മുതല്‍ 30 വരെ വ്യക്തികള്‍ക്ക് പ്രത്യേക വെബ് പോര്‍ട്ടല്‍ (https://se.census.gov.in) വഴി സ്വന്തം നിലയ്ക്ക് വിവരങ്ങള്‍ നല്‍കാന്‍ അവസരം നല്‍കും. ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങള്‍, ആസ്തികള്‍, സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുക.
2027 ഫെബ്രുവരിയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, ഓരോ വ്യക്തിയുടെയും സാമൂഹിക-സാമ്പത്തിക വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ശേഖരിക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന ചടങ്ങില്‍ എഡിഎം പി.അഖില്‍, ഡയറക്ടര്‍ ഓഫ് സെന്‍സെസ് ഓപ്പറേഷന്‍സ് കേരള ഡെപ്യൂട്ടി ഡയറക്ടര്‍ വി വിഭ, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ അജിലി വാസുദേവന്‍, ജില്ലയിലെ അഡീഷനല്‍ സെന്‍സസ് ഓഫീസര്‍മാര്‍, സെന്‍സസ് ചാര്‍ജ് ഓഫീസര്‍മാരായ തഹസില്‍ദാര്‍മാര്‍, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഉദ്യോഗസ്ഥര്‍, സെന്‍സസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ട് ബാച്ചുകളായാണ് മൂന്നു ദിവസം വീതം നീണ്ട പരിശീലനം സംഘടിപ്പിച്ചത്. പരിശീലനത്തില്‍ സെന്‍സസ് ആക്ട്, സെന്‍സസ് നടപടിക്രമങ്ങള്‍, വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, സെന്‍സസ് മാനേജ്‌മെന്റ് ആന്‍ഡ് മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ShareTweetSend

Search

No Result
View All Result

Recent News

അജയ്യര്‍ അര്‍ജന്റീന; ചരിത്ര റിക്കാര്‍ഡുമായി മെസി

അജയ്യര്‍ അര്‍ജന്റീന; ചരിത്ര റിക്കാര്‍ഡുമായി മെസി

June 28, 2026
നിടുമണ്ണൂര്‍ ഞള്ളു കണ്ടി ചാത്തു അന്തരിച്ചു

നിടുമണ്ണൂര്‍ ഞള്ളു കണ്ടി ചാത്തു അന്തരിച്ചു

June 28, 2026
ഇന്റര്‍പോളി കലോത്സവം: അഭിനന്ദ് പവിത്രന് എ ഗ്രേഡ്

ഇന്റര്‍പോളി കലോത്സവം: അഭിനന്ദ് പവിത്രന് എ ഗ്രേഡ്

June 28, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • അജയ്യര്‍ അര്‍ജന്റീന; ചരിത്ര റിക്കാര്‍ഡുമായി മെസി
  • നിടുമണ്ണൂര്‍ ഞള്ളു കണ്ടി ചാത്തു അന്തരിച്ചു
  • ഇന്റര്‍പോളി കലോത്സവം: അഭിനന്ദ് പവിത്രന് എ ഗ്രേഡ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by