
അഴിയൂര്‍: മുക്കാളി റെയില്‍വെ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടികളാവുന്നു. ഇതിന്റെ ഭാഗമായി എല്ലാ ഭാഗത്തേക്കുമുള്ള ടിക്കറ്റ് ലഭ്യമാക്കാനുള്ള വെന്‍ഡിങ്ങ് മിഷ്യന്, മൊബൈല്‍ അണ് റിസര്‍വേസ് ടിക്കറ്റ് സിസ്റ്റം (എംയുടിഎസ്) എന്നിവ സ്ഥാപിക്കും. ഇതു വഴി സിസണ് ടിക്കറ്റ് അടക്കം വിതരണം നടത്തി വരുമാനം വര്‍ധിപ്പിക്കും. ഇത്തരം കാര്യങ്ങളില്‍ റെയില്‍വേക്ക് പൂര്‍ണ സഹകരണം നല്കാന് മുക്കാളി ട്രെയിന്‍ പാസിഞ്ചേഴ്സ് ഫോറം യോഗം തീരുമാനിച്ചു. സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് പ്ലാറ്റ്ഫോം ഉയരം
വര്‍ധിപ്പിക്കാനുള്ള നിര്‍മാണം പുരോഗമിക്കുന്നുണ്ട്. കുടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്ന ആവശ്യവുമായി റെയില്‍വെ ഡിവിഷണല്‍ മാനേജരെ കെ.കെ.രമ എംഎല്‍എയുടെ നേതൃത്വത്തില്‍ നേരില്‍ കാണാനും തീരുമാനിച്ചു.
ആക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ റീന രയരോത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം കെ സുരേഷ്, പി പി ശ്രീധരന്, സജീവന് വാണിയംകുളം, പ്രമോദ് മാട്ടാണ്ടി, എം പി ബാബു, എ ടി ശ്രീധരന് , കെ പി ജയകുമാര്‍, യു എ റഹീം, പ്രദീപ് ചോമ്പാല, കെ എ സുരേന്ദ്രന്, കെ പി വിജയന്, ഹാരിസ് മുക്കാളി, പി കെ പ്രീത, നസീര്‍ വിരോളി, കൈപ്പാട്ടില് ശ്രീധരന്, കെ പി വിജയന്, എം പ്രഭുദാസ്, വി പി സനില്‍ കുമാര്‍, പുരുഷു രാമത്ത്, പി പ്രശാന്ത് കുമാര്‍, കെ സുരേഷ് ബാബു, പി പവിത്രന് എന്നിവര്‍ സംസാരിച്ചു.
















