
ബംഗളൂരു: മൈസൂര്‍-ബെംഗളൂരു ദേശീയപാതയില്‍ മാണ്ഡ്യയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കോഴിക്കോട് അരക്കിണര്‍ സ്വദേശി കെ.
ബാസില്‍ (22), നല്ലളം അരീക്കാട് പി.പി. ലിഫാസ് (21) എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇവര്‍ സഞ്ചരിച്ച മഹീന്ദ്ര ഥാര്‍ ജീപ്പ് നിര്‍ത്തിയിട്ട ലോറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് അപകടം. കോഴിക്കോടു നിന്നു ബംഗളൂരുവിലേക്ക് വരികയായിരുന്നു ഇവര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ മാണ്ഡ്യ മിംസ് ആശുപത്രിയിലാണുള്ളത്.
















