
വടകര: പത്ത് വര്‍ഷത്തിനു ശേഷം എത്തുന്ന വടകര ഉപജില്ലാ സ്കൂള്‍ കലോത്സവം നാടിന്റെ ഉത്സവമാക്കാന്‍ ഇരിങ്ങല്‍ കോട്ടക്കല്‍ ഒരുങ്ങി. നവംബര്‍ 10 മുതല്‍ 13 വരെ
കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എഴുപത്തിരണ്ടോളം പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നായി
നാലായിരത്തോളം പ്രതിഭകള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. 11ന് രാവിലെ 9.30ന് കൊയിലാണ്ടി എംഎല്‍എ. കെ. പ്രവീണ്‍ കുമാര്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം
ചെയ്യും. പയ്യോളി നഗരസഭാ ചെയര്‍പേഴ്സണ്‍ എന്‍. സാഹിറ അധ്യക്ഷത വഹിക്കും. 13ന് വൈകുന്നേരം ആറിന് സമാപന സമ്മേളനം വടകര എംപി. ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹ്യ, കലാ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. വടകര എംഎല്‍എ കെ.കെ. രമ സമ്മാനദാനം നിര്‍വഹിക്കും. വടകര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പി.കെ.ശശി അധ്യക്ഷത വഹിക്കും.
10 ന് രചനാമത്സരങ്ങളും 11 മുതല്‍ സ്റ്റേജ് മത്സരങ്ങളും നടക്കും. കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും സമീപപ്രദേശങ്ങളിലുമായി ഒമ്പത് വേദികളിലാണ് മത്സരം അരങ്ങേറുന്നത്. കലോത്സവത്തിനായി വിപുലമായ തയ്യാറെടുപ്പാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്. പ്രതിദിനം 2500 പേര്‍ക്കുള്ള ഭക്ഷണ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ കൃത്യമായി
പാലിക്കാന്‍ സ്കൂളുകള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആലിരാജ, ഉണ്ണിയാര്‍ച്ച, പഴശ്ശിരാജ, സാമൂതിരി, കേളപ്പജി, ആരോമല്‍, അറക്കല്‍ ബിവി, കുഞ്ഞാലി മരയ്ക്കാര്‍ എന്നീ ചരിത്ര-സാമൂഹിക നായകന്മാരുടെ പേരുകളിലാണ് വിവിധ വേദികള്‍ ഒരുക്കിയിട്ടുള്ളത്.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഭിഷേക് ചന്ദ്ര, ഉപ ജില്ല വിദ്യഭ്യാസ ഓഫീസര്‍ സുനില്‍ വി.കെ. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ: പി.കെ.സുകേഷ്, ബിനുകുമാര്‍, എം.. ബിജിഷ്, പയ്യോളി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്
പി.കുഞ്ഞാമു, കൗണ്‍സിലര്‍ പി.കെ.സാബിറ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















