
ആയഞ്ചേരി: നിത്യോപയോഗ സാധനങ്ങളുടെ അനുദിനം കുതിച്ചുയരുന്ന വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്ന്
കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സി.എസ്.പി) കുറ്റ്യാടി നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. വിപണയില്‍ വില കുത്തനെ കയറുമ്പോള്‍ സിവില്‍ സപ്ലൈസിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ അവശ്യ വസ്തുക്കള്‍ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. സംസഥാന സെക്രട്ടറി ഒ.രാജന് ഉദ്ഘാടനം ചെയ്തു. പി.രാധാകൃഷണന് അധ്യക്ഷത വഹിച്ചു.
കെ.കെ.നാരായണന്, എം എം ദിനേശന്, വി.രാജന്, ടി മോഹന്‍ദാസ്, കെ.ജയപ്രകാശ്,
വി.അമ്മത്, ആയടത്തില്‍ നാരായണന്, പി.പി.രാജന് റഹീം പിലാക്കി, സി.എം. ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
നിയോജകമണ്ഡലം കമ്മറ്റി ഭാരവാഹികളായി എം.എം ദിനേശന്, (പ്രസി), സി എം ശ്രീധരന്
വി.പി ബാലന് (വൈസ് പ്രസിഡണ്ടുമാര്‍), കരിം പിലാക്കി, എ.ടി.സുനി (വൈസ് പ്രസി.), വി. അമ്മത് (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞടുത്തു.
















