
ചാനിയംകടവ്: വടയക്കണ്ടി ഗോപാലന് മാസ്റ്റര്‍ സ്മാരക ട്രസ്റ്റ് തോടന്നൂര്‍ ഉപജില്ലയിലെ യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ‘സമൂഹത്തില്‍ നാട്ടു മുഖ്യസ്ഥന്മാര്ക്കുള്ള പങ്ക്’ എന്ന
വിഷയത്തില്‍ നടത്തിയ ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു.
ഒന്നാം സ്ഥാനം എന്‍ പാര്‍വതി (മേമുണ്ട എച്ച്എസ്എസ്), രണ്ടാം സ്ഥാനം സാവനി സജിത്ത് (തോടന്നൂര്‍ യുപി), മൂന്നാം സ്ഥാനം വസുദേവ് രാജേഷ് (സൗമ്യത മെമ്മോറിയല്‍ യുപി സ്കൂള്‍, ചാനിയം കടവ്) എന്നിവര്‍ക്ക് ലഭിച്ചു.
11 ന് ചാനിയം കടവ് സൗമ്യത മെമ്മോറിയല്‍ യുപി സ്കൂളില്‍ നടക്കുന്ന വടയക്കണ്ടി ഗോപാലന് മാസ്റ്റര്‍ അനുസ്മരണ പരിപാടിയില്‍ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.
















