
വടകര: വടകര കുടുംബ കോടതി കെട്ടിടത്തില്‍ അഡ്വക്കറ്റ് ക്ലര്‍ക്കുമാര്‍ക്കായി പുതിയ ഹാള്‍ തുറന്നു. കൂടുതല്‍ സൗകര്യങ്ങളോടെ സജ്ജീകരിച്ച അഡീഷണല്‍ ഹാളിന്റെ
ഉദ്ഘാടനം കുടുംബ കോടതി ജഡ്ജ് ആര്.മിനി നിര്‍വഹിച്ചു.
അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന് യൂണിറ്റ് പ്രസിഡന്റ് സി.സിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍ഡിപിഎസ് കോടതി അഡീഷണല്‍ ജില്ലാ ജഡ്ജ് അന്യാസ് തയ്യില്‍, എ. സുരാജ്, സി. പ്രദീപന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.എം. വിനു സ്വാഗതവും പി.ഷിജിത്ത് നന്ദിയും പറഞ്ഞു. അഡ്വക്കറ്റ് ക്ലര്‍ക്കുമാരുടെ സേവനവും ക്ഷേമവും മുന്‍നിര്‍ത്തിയാണ് പുതിയ ഹാള്‍ സജ്ജീകരിച്ചിരിക്കുന്നത്. അസോസിയേഷന് ഭാരവാഹികളും വക്കീല്‍ ക്ലര്‍ക്കുമാരും ചടങ്ങില്‍ സംബന്ധിച്ചു.
















