തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ 17 കാരന് അഭിറാമിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലയ്ക്ക് കാരണം കൊല നടത്തിയ 17കാരന്റെ മുന്‍
പെണ്‍സുഹൃത്തും കൊല്ലപ്പെട്ട അഭിറാമിന്റെ സുഹൃത്തുമായുള്ള ബന്ധമെന്ന് മൊഴി. കേസില്‍ ഒന്നാം പ്രതിയായ 17കാരന്റെ പെണ്‍സുഹൃത്തിനെയും പ്രതി ചേര്‍ത്തു. ഈ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും പൊലീസ് വ്യക്തമാക്കി. മണക്കാട് സ്വദേശിനിയായ അനന്തയാണ് മൂന്നാം പ്രതി. 18കാരിയായ അനന്ത ഐടിഐ വിദ്യാര്‍ഥിനിയാണ്.
പക തീര്‍ക്കാനായി പെണ്‍കുട്ടി ചിത്രങ്ങള്‍ പ്രതിക്ക് അയച്ചു. ഇതോടെയാണ് അഭിറാമിന്റെ സുഹൃത്തിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ശ്രീകാര്യം പാങ്ങപ്പാറ സംഗീത നഗര്‍ നേതാജി ലെയിനില്‍ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ
ഡ്രൈവറായ മധുവിന്റെയും ധര്നജയുടെയും മകന് അഭിറാം (17) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന അഭിറാമിന്റെ സൃഹൃത്തിനെയാണ് കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നത്. ഇയാളെ ഫോണില്‍ വിളിച്ച് വരാന്‍ ആവശ്യപ്പെട്ടുവെങ്കിലും അപകടം മനസിലാക്കി എത്തിയില്ല. തുടര്‍ന്ന് അഭിരാമിനെ ഉപയോഗിച്ച് ഇയാളെ എത്തിക്കാന്‍ പദ്ധതിയിട്ടു. തര്‍ക്കമായതോടെ അഭിരാമിനെ കൊല്ലേണ്ടി വന്നുവെന്നാണ് 17കാരന്റെ മൊഴി. 17കാരന്റെയും രണ്ടാം പ്രതിയായ 22കാരന് ഉമര്‍ മുഖ്താറിന്റെയും മൂന്നാം പ്രതിയായ അനന്തയുടെയും അറസ്റ്റ് രേഖപ്പെടുത്തി.
















