
വടകര: കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വുഷു ഇനത്തില്‍ വില്ല്യാപ്പള്ളി എംജെ ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് മിഷാലിന്
സ്വര്‍ണം. 48 കിലോഗ്രാമില്‍ താഴെയുള്ളവര്‍ക്കായി നടന്ന മത്സരത്തിലാണ് മിഷാല്‍ സ്വര്‍ണം നേടിയത്.
പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയായ മിഷാല്‍ മാസ്റ്റര്‍ സൈഫുദ്ദീന്റെ നേതൃത്വത്തിലുള്ള കോമ്പാക്റ്റ് കോര്‍ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. ഉനൈസ് ടി. വി, മുബഷിര്‍ ടി.പി എന്നനവരാണ് പരിശീലകര്‍. തോടന്നൂര്‍ വരപ്പുറത്ത് മുഹമ്മദിന്റെയും ഷരീഫയുടെയും മകനാണ് മിഷാല്‍.















