
കൊയിലാണ്ടി: കൊയിലാണ്ടി ഹെഡ് ഓഫീസിനെ സബ് പോസ്റ്റ് ഓഫീസാക്കി തരം താഴ്ത്താന്‍ നീക്കം. ഇതിനൊടൊപ്പം കൊയിലാണ്ടിക്കു
കീഴിലെ മേലൂര്‍, കുറുവങ്ങാട് ബ്രാഞ്ച്) ഓഫീസുകള്‍ പൂട്ടാനും തീരുമാനമുണ്ട്. ഇതുപോലെ വടകരയിലും മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ പുട്ടുന്നുന്നുണ്ട് , പുത്തൂര്‍, നടക്കുതാഴ, മേപ്പയില്‍ തുടങ്ങിയ ബ്രാഞ്ചുകളാണ് പൂട്ടുന്നത്.
കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിനു കീഴില്‍ 25 സബ് പോസ്റ്റ് ഓഫീസുകള്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് പദവി താഴ്ത്തുന്നത്. പുതിയ നിയമപ്രകാരം ഇനി മുതല്‍ കൊയിലാണ്ടി
സബ് പോസ്റ്റ് ഓഫീസ് എന്ന പേരിലാകും അറിയപ്പെടുക. തപാല്‍ വകുപ്പിന്റെ ഈ നീക്കത്തിനെതിരെ വിവിധ സംഘടനകള്‍ സമരത്തിനിറങ്ങിയിട്ടുണ്ട്. ജനപ്രതിനിധികളൊന്നും ഇങ്ങിനെയൊരു നീക്കം അറിഞ്ഞിട്ടില്ലെന്നാണ് കേള്‍ക്കുന്നത്.
-സുധീര്‍ കൊരയങ്ങാട്
















