വടകര: ലിങ്ക് റോഡില്‍ നിന്നു പുറപ്പെടുന്ന ബസുകളെല്ലാം പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റണമെന്ന് കോട്ടപ്പറമ്പ് സംരക്ഷണസമതി ആവശ്യപ്പെട്ടു. ഓണത്തിരക്കു കാരണം താല്‍ക്കാലികമായി
ലിങ്ക് റോഡിലേക്ക് മാറ്റിയ ബസ് സര്‍വീസുകള്‍ ഒക്ടോബര്‍ 15 മുതല്‍ പഴയ സ്റ്റാന്‍ഡില്‍ നിന്ന് സര്‍വീസ് നടത്താന്‍ ട്രാന്‍സ്പോര്‍ട്ട് റഗുലേറ്ററി കമ്മറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ അവസാനമായിട്ടും തീരുമാനം നടപ്പാക്കിയിട്ടില്ല. ബസുകള്‍ പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റാത്തതില്‍ പ്രതിഷേധിച്ച് കോട്ടപ്പറമ്പിലെ കച്ചവടക്കാരും ചുമട്ട് തൊഴിലാളികളും വിവിധ വര്‍ഗ-ബഹുജന സംഘടനകളും ചേര്‍ന്ന് സമര പരിപാടികള്‍ക്ക് രൂപം നല്കി. ഇതിന്റെ ഭാഗമായി മുനിസിപ്പല്‍ ചെയര്മാന്, സബ് കലക്ടര്‍, തഹസില്‍ദാര്‍, ഡിവൈഎസ്പി,
എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. കോട്ടപ്പറമ്പ് സംരക്ഷണസമതി യോഗത്തില്‍ ചെയര്മാന് കെ.എന്‍.എ അമീര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മണി നടക്കു താഴ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പത്മകുമാര്‍, സവാദ് വടകര, സജീവന്.പി, വി.കെ.ശശി, കെ.പ്രകാശന്, പി.ടി.ആര്.നിധീഷ് കുമാര്‍, ബാലകൃഷ്ണന്, മനോജ് കണ്ണിയത്ത് എന്നിവര്‍ പ്രസംഗിച്ചു അനസ് കെ സ്വാഗതവും പ്രസാദ്. കെ.പി നന്ദിയും പറഞ്ഞു,















