
നാദാപുരം: ഇരിങ്ങണ്ണൂരിനടുത്ത് കായപ്പനച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ
ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഒഴിവായത്
വന്‍ ദുരന്തം. നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ കായപ്പനച്ചിയില്‍ 9.30 ഓടെയാണ് അപകടം നാദാപുരത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. രാവിലെ
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടം നടന്ന ഉടന്‍ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് തീ പടരുന്നത് തടഞ്ഞു.
നാദാപുരം, പാനൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി. പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് ആശ്വാസമായി.















