മണിയൂര്‍: മങ്കരയിലെ ബാലികാ പീഡനവുമായി ബന്ധപ്പെട്ട് പോക്സോ കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട ചങ്ങരോത്ത് റഫീന്റെ രക്ഷപ്പെടല്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ
നിരുത്തരവാദ നടപടിയുടെ ഫലമെന്ന് എസ്ഡിപിഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
കേസിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ വളരെ ആസൂത്രിതമായ നീക്കമാണ് പോലീസ് ഇടപെടല്‍ വ്യക്തമാണ്. അത് കൊണ്ടാണ് ഈ കേസില്‍ റഫീക്കിന് ജാമ്യം പോലും സാധ്യമായത്. ഇതിന് വേണ്ട എല്ലാ സഹായവും പയ്യോളി പോലീസ് സ്റ്റേഷനില്‍ നിന്നും ചില ഓഫീസര്‍മാരുടെ ഒത്താശയോടെയും ഭരണസ്വാധീനത്തിലൂടെയും ലഭ്യമായത് കൊണ്ടാണ് പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പോലും ഇറക്കാതെ നാട്ടിലെത്താനും ജാമ്യം നേടാനും
സാധിച്ചത്.
എല്ലാം കൊണ്ടും പ്രതിസ്ഥാനത്ത് നില്ക്കുന്ന നിയമവാഴ്ചയും പോലീസ് സംവിധാനവും കനത്ത പരാജയമാണെന്നാണ് വിവാദമായ ഈ കേസില്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത്. അത് കൊണ്ട് എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റുചെയ്യുകയും പ്രതിക്ക് അനുകൂലമായി ഇടപെട്ട പോലീസ് ഓഫീസര്‍മാര്‍ക്കും റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനും എതിരെ ശക്തമായ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇരക്കൊപ്പം നിന്ന് ശക്തമായ പ്രതിഷേധ പരിപാടികളുമായി പാര്‍ട്ടി മുന്നോട്ടു പോകുമെന്ന് മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി അറിയിച്ചു. എസ്ഡിപിഐ മണ്ഡലം സെക്രട്ടറി കുഞ്ഞബ്ദുല്ല ടി.കെ, ഓര്‍ഗനൈസിംങ് സെക്രട്ടറി അബ്ദുസ്സലാം ടി.കെ, ട്രഷറര്‍ നദീര്‍ വേളം, റഫീക്ക് എം, ആര്.എം റഹീം, ഹമീദ് കല്ലുമ്പുറം, നബീല്‍ തിരുവള്ളൂര്‍, റഷീദ്.ഒ, അബുലയിസ് കാക്കുനി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
















