
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ 17 കാരനെ ജാമ്യം നല്കി വിട്ടയച്ചതില്‍ പ്രതിഷേധം കടുപ്പിച്ച് അപടത്തില്‍ ജീവന് നഷ്ടമായ ജയബാലകൃഷ്ണന്റെ
കുടുംബം. ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന് മുന്പില് മകളടക്കമുള്ള കുടുംബാംഗങ്ങള്‍ കുത്തിയിരിന്ന് പ്രതിഷേധിച്ചു. അപകടത്തിന് പിന്നാലെ പിടിയിലായ 17കാരന് സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചതിലാണ് കുടുംബത്തിന്റെ പ്രതിഷേധം. 17 കാരന്റെ അച്ഛനായ ജഡ്ജിക്കെതിരെ കേസെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് കുടുംബം മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ജഡ്ജി അപകടത്തിന് പിന്നാലെ ധാര്‍ഷ്ട്യത്തോടെ സംസാരിച്ചെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍ ആദ്യം തന്നെ ആരോപണം ഉന്നയിച്ചിരുന്നു. തങ്ങളെ
ചോദ്യംചെയ്യാന്‍ വരേണ്ടെന്നാണ് ജഡ്ജി പറഞ്ഞതെന്നും സംഭവത്തില്‍ ജഡ്ജിക്കെതിരേയും കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ സിപിഎം, ഡിവൈഎഫ്ഐ, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരും വിവിധ സമയങ്ങളിലായി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു. ജഡ്ജിയുടെ സ്വാധീനത്തിലാണ് 17 കാരനായ മകന് സ്റ്റേഷന് ജാമ്യം നല്കി പോലീസ് വിട്ടയച്ചതെന്നാണ് ആരോപണം.
















